കൈയ്യിൽ 8 വിക്കറ്റ്, വിൻഡീസിന് വേണ്ടത് 289 റൺസ്: രണ്ടാം ടെസ്റ്റ് സൂപ്പർ ക്ലൈമാക്സിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂലൈ 2023 (12:54 IST)
ഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക്. ഒരു ദിവസവും 8 വിക്കറ്റും കൈയിലിരിക്കെ 289 റണ്‍സാണ് വെസ്റ്റിന്‍ഡീസിന് മത്സരത്തില്‍ വിജയിക്കാനായി ആവശ്യമുള്ളത്. 24 റണ്‍സുമായി ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളും 20 റണ്‍സുമായി ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 2 വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്, റണ്‍സൊന്നുമെടുക്കാതെ കിര്‍ക് മക്കെന്‍സി എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിന് നഷ്ടമായത്. 2 വിക്കറ്റുകളും രവിചന്ദ്ര അശ്വിനാണ്. നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ 2 വിക്കറ്റിന് 181 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. യശ്വസി ജയ്‌സ്വാള്‍ 38 റണ്‍സും രോഹിത് ശര്‍മ 57 റണ്‍സും നേടി പുറത്തായി.52 റണ്‍സുമായി ഇഷാന്‍ കിഷനും 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും പുറത്താകതെ നിന്നു. ഇതോടെ മത്സരത്തില്‍ 365 റണ്‍സിന്റെ ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :