പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കടുപ്പമേറിയ ജോലി, ഗംഭീറിനെ പ്രശംസിച്ച് ശശി തരൂർ

Shashi tharoor, Gautam Gambhir,Indian team, India vs Newzealand,ശശി തരൂർ, ഗൗതം ഗംഭീർ, ഇന്ത്യൻ ടീം, ഇന്ത്യ- ന്യൂസിലൻഡ്
അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജനുവരി 2026 (12:15 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ പ്രശംസിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. പ്രധാനമന്ത്രിക്ക് ശേഷം രാജ്യത്തെ ഏറ്റവും കഠിനമായ ജോലി ചെയ്യുന്നത് ഗംഭീറാണെന്ന് തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തന്റെ പഴയ സുഹൃത്താണ് ഗംഭീറെന്ന് വെളിപ്പെടുത്തിയ തരൂര്‍ 'പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് ഗംഭീറെന്നും പറഞ്ഞു. നാഗ്പൂരില്‍ വെച്ച് എന്റെ പഴയ സുഹൃത്ത് ഗൗതം ഗംഭീറുമായി ഏറെ നേരം സംസാരിച്ചു. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്,എന്നിട്ടും ഒട്ടും പതറാതെ ശാന്തനായി തന്റെ പാതയിലൂടെ നീങ്ങുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തെയും നേതൃപാടവത്തെയും അഭിനന്ദിക്കുന്നു. എല്ലാവിധ ആശംസകളും. തരൂര്‍ എക്‌സില്‍ കുറിച്ചു.


സൗത്ത് ആഫ്രിക്കയില്‍ നേരിട്ട സീരീസ് തോല്‍വിക്ക് ശേഷം ഗംഭീറിന്റെ കോച്ചിംഗ് രീതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര കൈവിട്ടെങ്കിലും നാഗ്പൂരില്‍ നടന്ന ടി20 സീരീസിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്കായിരുന്നു. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഗംഭീറിന്റെ കോച്ചിംഗ് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും ശക്തമായ ടീമാണ് ഇന്ത്യയുടേത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :