അനുബന്ധ വാര്‍ത്തകള്‍
- Jasprit Bumrah: കോലി പുറത്തായപ്പോള്‍ കോണ്‍സ്റ്റാസ് ചെയ്തതിനു പലിശ സഹിതം തിരിച്ചുകൊടുത്ത് ബുംറ, വീഡിയോ
- India vs Australia, 4th Test: ഓസ്ട്രേലിയയ്ക്കു 105 റണ്‍സ് ലീഡ്; ബോക്സിങ് ഡേ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
- Nitish Kumar Reddy: വെറും ഫയറല്ല, വൈല്‍ഡ് ഫയര്‍; മെല്‍ബണില്‍ കങ്കാരുക്കളുടെ മൂട്ടില് തീയിട്ട് റെഡ്ഡി, കന്നി സെഞ്ചുറി
- Rohit Sharma: രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹം; അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തും
- Sunil Gavaskar against Rishabh Pant: 'വിവരദോഷി, ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് കയറ്റരുത്'; പന്തിനെ 'അടിച്ച്' ഗാവസ്‌കര്‍
ഇതില്‍പരം വേറൊരു നാണക്കേടുണ്ടോ !; രോഹിത് ശര്‍മയേക്കാള്‍ ബോളുകള്‍ നേരിട്ട് ഓസ്‌ട്രേലിയയുടെ പതിനൊന്നാമന്‍
ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് ശര്‍മ നേരിട്ടത് വെറും 70 പന്തുകള്‍ മാത്രം
ഓസ്‌ട്രേലിയയുടെ ലാസ്റ്റ് വിക്കറ്റ് ബാറ്ററുടെ മുന്നില്‍ നാണംകെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിലും അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്കായി കളിച്ച സ്‌കോട്ട് ബോളണ്ട് ഈ പരമ്പരയില്‍ രോഹിത് ശര്‍മയേക്കാള്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടു. ഇന്ത്യയുടെ പ്രധാന ബാറ്ററായ രോഹിത്തിനേക്കാള്‍ അധികം സമയം ഓസ്‌ട്രേലിയയുടെ ലാസ്റ്റ് വിക്കറ്റ് ബാറ്റര്‍ ക്രീസില്‍ ചെലവഴിച്ചിട്ടുണ്ട് !
ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് ശര്‍മ നേരിട്ടത് വെറും 70 പന്തുകള്‍ മാത്രം. ഓസ്‌ട്രേലിയയുടെ പതിനൊന്നാമനായ സ്‌കോട്ട് ബോളണ്ട് ആകട്ടെ ഈ പരമ്പരയില്‍ ഇതുവരെ 105 പന്തുകള്‍ നേരിട്ടു. മെല്‍ബണില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മാത്രം ഇതുവരെ 60 പന്തുകള്‍ ബോളണ്ട് നേരിട്ടിട്ടുണ്ട്.
രോഹിത് ശര്‍മ നാല് ഇന്നിങ്‌സുകളില്‍ നേരിട്ടതിനേക്കാള്‍ പന്തുകള്‍ വെറും മൂന്ന് ഇന്നിങ്‌സ് കൊണ്ട് സ്‌കോട്ട് ബോളണ്ട് നേരിട്ടു എന്നതാണ് തമാശ. ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നത് മാത്രമല്ല ക്രീസില്‍ അധിക സമയം രോഹിത്തിനു നില്‍ക്കാനും സാധിക്കുന്നില്ല. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാല് ഇന്നിങ്‌സുകളില്‍ ഒരു വട്ടം മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്.