Nitish Kumar Reddy: വെറും ഫയറല്ല, വൈല്‍ഡ് ഫയര്‍; മെല്‍ബണില്‍ കങ്കാരുക്കളുടെ മൂട്ടില്‍ തീയിട്ട് റെഡ്ഡി, കന്നി സെഞ്ചുറി

ഫോളോ-ഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ചേര്‍ന്ന് കരകയറ്റുകയായിരുന്നു റെഡ്ഡി

Nitish Kumar Reddy
രേണുക വേണു| Last Modified ശനി, 28 ഡിസം‌ബര്‍ 2024 (11:58 IST)
Nitish Kumar Reddy

Nitish Kumar Reddy: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി നിതീഷ് കുമാര്‍ റെഡ്ഡി. എട്ടാമനായി ക്രീസിലെത്തിയ നിതീഷ് ഇന്ത്യക്കായി സെഞ്ചുറി നേടി. കന്നി രാജ്യാന്തര സെഞ്ചുറിയാണ് റെഡ്ഡി മെല്‍ബണില്‍ സ്വന്തമാക്കിയത്.

ഫോളോ-ഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ചേര്‍ന്ന് കരകയറ്റുകയായിരുന്നു റെഡ്ഡി. 171 പന്തുകളില്‍ നിന്നാണ് താരത്തിന്റെ സെഞ്ചുറി. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് താരം അടിച്ചുകൂട്ടിയത്.

ഓസ്‌ട്രേലിയയുടെ 474 റണ്‍സിനു പകരമായി 116 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 176 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത നിതീഷ് കുമാറിനൊപ്പം ഏഴ് പന്തുകളില്‍ രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജാണ് ക്രീസില്‍. വാഷിങ്ടണ്‍ സുന്ദര്‍ 162 പന്തുകളില്‍ 50 റണ്‍സ് നേടി പുറത്തായി.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 116 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :