1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Saurav ganguly supports switch hit

അസാധ്യ കരുത്തും ധൈര്യവും വേണ്ട ഷോട്ടാണത്, സ്വിച്ച് ഹിറ്റ് എടുത്ത് മാറ്റാനാകില്ലെന്ന് സൗരവ് ഗാംഗുലി

സ്വിച്ച് ഹിറ്റ്
സ്വിച്ച് ഹിറ്റ് വിലക്കണമെന്നുള്ള ആവശ്യം ക്രിക്കറ്റ് ലോകത്തിനുള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെ സ്വിച്ച് ഹിച്ചിന് പിന്തുണയുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.പുതിയകാല ബാറ്റ്സ്മാന്മാരിൽ നിന്ന് ഈ ഷോട്ട് എടുത്ത് കളയാനാകുമെന്ന് കരുതുന്നില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.
 
അതുപോലൊരു ഷോട്ട് കളിക്കണമെങ്കിൽ ഒരുപാട് കരുത്ത്,ടൈമിങ്, ഫൂട്ട് വർക്ക് എന്നിവ ആവശ്യമുണ്ട്. പീറ്റേഴ്‌സൺ ആണ് ഈ ഷോട്ട് ആദ്യമായി നല്ലരീതിയിൽ നടപ്പിലാക്കിയത്. ഡേവിഡ് വാർണറുടെ പേരും ഇതിൽ എടുത്തുപറയേണ്ടതാണ്. ഗാംഗുലി പറഞ്ഞു. സ്വിച്ച് ഹിറ്റ് വിലക്കണമെന്ന് ഷെയ്‌ൻ വോൺ അടക്കമുള്ള താരങ്ങൾ ആവശ്യപ്പെടുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം.
അടുത്ത ലേഖനം
'മുൻനിര ശക്തമായതുകൊണ്ട് കാര്യമായില്ല, ഇന്ത്യ ടി20 ലോകകപ്പ് നേടണം എങ്കിൽ അവൻ വേണം'