അനുബന്ധ വാര്‍ത്തകള്‍
- ‘അച്ഛന് എന്നെ ഒരു വക്കീലാക്കണം എന്നായിരുന്ന ആഗ്രഹം, അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതെന്തിന് എന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്‘: തുറന്നുപറഞ്ഞ് ദിലീപ്
- ലോക്ല്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം വൈകിട്ട്
- ‘അബിയുടെ മകൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം‘: മനസുതുറന്ന് ഷെയിൻ നിഗം
- വീണ്ടും പക് പ്രകോപനം; രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പാക് ഡ്രോൺ സൈന്യം വെടിവച്ചുവീഴ്ത്തി
- കേരളാ കോൺഗ്രസിൽ ഉന്നത്തെ യോഗങ്ങൾ നിർണായകം, സീറ്റ് ലഭിച്ചില്ലെങ്കിൽ പി ജെ ജോസഫ് പാർട്ടി വിട്ടേക്കുമെന്ന് സൂചന
ഓസ്ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങളിൽ ധോണി കളിക്കില്ല; ശ്രദ്ധ മുഴുവൻ പന്തിലേക്ക്
ഓസ്ട്രേലിയുമായുള്ള അടുത്ത രണ്ട് ഏകദിനങ്ങളിൽ ധോണി കളിക്കില്ല എന്നുറപ്പായതോടെ ഇന്ത്യൻ ക്രികറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവനും ഇപ്പോൾ ഋഷഭ് പന്തിലാണ്. ധോണിക്ക് പകരം പ്ലേയിംഗ് ഇലവനിൽ എത്തിയ പന്തിന്റെ അടുത്ത രണ്ട് ഏകദിനങ്ങളിലെ പ്രകടനം ഏറെ നിർണായമകാണ്. മത്സരങ്ങളിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചാൽ ലോകകപ്പ് ടിമിലേക്കുള്ള സാധ്യത വർധിപ്പിക്കാൻ പന്തിനാകും.
ലോകകപ്പിന് മുന്നോടിയായി ധോണിക്ക് വിശ്രമം നൽകുന്നതിനാണ് അടുത്ത രണ്ട് ഏകദിനങ്ങളിൽ നിന്നും ധോണിയെ ഒഴിവാക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളിലേക്കുള്ള സാധ്യതാ ടീമിനെ കണ്ടെത്തുന്നതിനുകൂടിയുള്ളതാവും ഓസിസുമായുള്ള അടുത്ത രണ്ട് ഏകദിന മത്സരങ്ങൾ. മൂന്നാം ഏകദിനത്തിലെ പരജയത്തിൽ നിന്നും കരകയറാൻ ഇന്ന് ടീം ഇന്ത്യ കളത്തിലിറങ്ങും.
ടോപ്പ് ഓർഡറിലെ പ്രശ്നങ്ങളാന് ഇന്ത്യയെ ഏറെ വലക്കുന്നത്. രോഹിത്തിനും ധവാനും മികച്ച കൂട്ടുകെട്ട് ഓപ്പണിംഗ് നൽകാൻ സാധിക്കുന്നില്ല എന്നതാണ് ഇപ്പോൾ നേരിടുന്നന്ന പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ശമിക്ക് പകരമായി ഭുവി ടീമിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ മൂന്ന് ഇനിംഗ്സുകളിലെ റൺ വേട്ടയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് അമ്പാട്ടി റായുഡുവും രോഹിത് ശർമയുമാണ്. 33 റൺസ് മാത്രമാണ് റായിഡുവിന് നേടാനായത്. രോഹിതാനിനാവട്ടെ 51റൺസും. ഇരുവരുടേയും ലോകകപ്പ് സാധ്യതയെ ഇത് സാരമായി തന്നെ ബാധിക്കും. മൂന്ന് ഇന്നിംസുകളിൽ നിന്നും 283 റൺസുമായി കോഹ്‌ലിയാണ് മുന്നിൽ. 118 റൺസുമായി കേദാർ ജാദവാണ് തൊട്ടുപിന്നാലെ