അനുബന്ധ വാര്‍ത്തകള്‍
- India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം
- പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ
- India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്ഡേഴ്സണ് - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്
- ഐപിഎൽ മാത്രമല്ല, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും ജിയോ ഹോട്ട്സ്റ്റാറിൽ
- മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്
വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്
ഏറെ നാളത്തെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവ ക്രിക്കറ്റിലേക്ക് മടങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കാനിറങ്ങുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാത്ത സാഹചര്യത്തില്‍ യുവനിരയുടെ മുകളില്‍ സമ്മര്‍ദ്ദം ഏറെയാണ്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളില്‍ പ്രധാനികള്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടം ഇക്കുറി ബുമ്രയെ കാത്തിരിപ്പുണ്ട്. സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി(SENA) നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 145 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാനായാല്‍ സേനാ രാജ്യങ്ങളില്‍ 150 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന നേട്ടം ബുമ്രയുടെ പേരിലാകും.
നിലവില്‍ 146 വിക്കറ്റുകളുമായി പാകിസ്ഥാന്‍ ഇതിഹാസ പേസറായ വസീം അക്രമാണ് സേനയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ബൗളര്‍. 2 വിക്കറ്റുകള്‍ നേടാനായാല്‍ അക്രമിനെ മറികടക്കാന്‍ ബുമ്രയ്ക്ക് സാധിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3 മത്സരങ്ങളിലാകും താരം കളിക്കുക. ബുമ്രയുടെ വര്‍ക്ക് ലോഡ് ക്രമീകരിച്ച് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായാണ് ഈ തീരുമാനം.