ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

Virat Kohli and Rohit Sharma
Virat Kohli and Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (17:05 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയേയും രോഹിത് ശര്‍മയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കഴിഞ്ഞ മാസമാണ് ഒരുവരും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായുണ്ടായ ഈ തീരുമാനത്തിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. ഇരുവരും വിരമിച്ചതോടെ ശുഭ്മാന്‍ ഗില്ലാണ് ടെസ്റ്റ് ടീമിന്റെ നായകനായി ചുമതലയേറ്റത്. ഈ മാസം 20ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാകും കോലിയും രോഹിത്തും ഇല്ലാതെ ഇന്ത്യ ആദ്യമായി ഇറങ്ങുക.

ഇതിനിടെയാണ് വൈറ്റ് ബോളില്‍ താരതമ്യം ചെയ്യുന്നത് പോലെ കോലിയേയും രോഹിത്തിനെയും ചേര്‍ത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത് വന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത്തിന്റെയും കോലിയുടെയും അഭാവം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് അടുത്തിടെ ഗില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യമാന് എനിക്ക് പറയാനുള്ളത്. ആളുകള്‍ ടെസ്റ്റിലും രോഹിത്തിനെയും കോലിയേയും ചേര്‍ത്ത് പറയുന്നതാണ് എന്നെ അലട്ടുന്നത്. നമ്മള്‍ അവരെ ഒരുമിച്ച് രോ- കോ എന്ന് ചേര്‍ത്ത് വിളിക്കുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തെറ്റൊന്നുമില്ല. രണ്ടാള്‍ക്കും ഏകദേശം സാമ്യമുള്ള കണക്കുകളാണുള്ളത്. എന്നാല്‍ റെഡ് ബോളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഈ ഫോര്‍മാറ്റില്‍ രണ്ടുപേരെയും ഒരേ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാകില്ല.


സേന രാജ്യങ്ങളില്‍( സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) വിരാട് കോലിയ്ക്ക് 12 സെഞ്ചുറികളുണ്ട്. എന്നാല്‍ 100 ഇന്നിങ്ങ്‌സുകളോളം ഈ രാജ്യങ്ങളില്‍ കളിച്ച രോഹിത്തിന് ആകെ 2 സെഞ്ചുറികള്‍ മാത്രമാണുള്ളത്. മഞ്ജരേക്കര്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :