1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. rahul ton leads india past 200

ചെന്നൈ ടെസ്റ്റ്: ലോകേഷ് രാഹുലിന് സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു

രാഹുലിന്റെ സെഞ്ച്വറിയിലൂടെ ഇന്ത്യ തിരിച്ചടിക്കുന്നു

chennai
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 199 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലാണ് അവസാ‍നം പുറത്തായത്. 69 റണ്‍സുമായി കരുണ്‍ നായര്‍ ക്രീസിലുണ്ട്‍.
 
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ നാലാം സെഞ്ച്വറിയാണ് ചെന്നൈയില്‍ പിറന്നത്. 171 പന്തില്‍ നിന്നാണ്‍ എട്ടു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ രാഹുല്‍ സെഞ്ച്വറി തികച്ചത്. പാര്‍ഥിവ് പട്ടേല്‍ 71 റണ്‍സെടുത്ത് പുറത്തായി. പൂജാര 16 റണ്‍സും കോഹ്ലി 15 റണ്‍സുമെടുത്ത് പുറത്തായി.
 
ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്ക്സ്, മൊയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
About Writer
സജിത്ത്
അടുത്ത ലേഖനം
ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്സിന് അടി തെറ്റിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം