ഐഎസ്‌എല്‍: ബ്ലാസ്റ്റേഴ്സിന് അടി തെറ്റിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം

അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് രണ്ടാം ഐ എസ് എല്‍ കിരീടം

കൊച്ചി| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (09:00 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം. മഞ്ഞക്കടലിരമ്പിയ കൊച്ചിയില്‍ ഷൂട്ടൌട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കശക്കിയെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അത് അര്‍ഹിക്കുന്ന വിജയമായി. ഷൂട്ടൌട്ടില്‍ 3-4നാണ് കൊല്‍ക്കത്ത വിജയിച്ചത്. ഷൂട്ടൌട്ടില്‍ കേരളത്തിനായി കിക്കെടുത്ത രണ്ടുപേര്‍ക്ക് പിഴച്ചപ്പോള്‍ കിരീടം വീണ്ടും കൊല്‍ക്കത്തയ്ക്ക് സ്വന്തമാകുകയായിരുന്നു.

മത്സരം അധികസമയം കഴിഞ്ഞപ്പോഴും 1 - 1 എന്ന സമനിലയില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ കൊല്‍ക്കത്ത തോല്പിക്കുന്നത്. മലയാളിതാരം മുഹമ്മദ് റാഫിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യഗോള്‍ നേടിയത്. 44 ആം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു.

മത്സരത്തിന്റെ 34 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് പരുക്കിനെ തുടര്‍ന്ന് പുറത്തു പോയിരുന്നു. 90 ആം മിനിറ്റും റഫറി അനുവദിച്ച അധിക അഞ്ചുമിനിറ്റു സമയവും സമനിലയില്‍ തുടര്‍ന്നതിനാല്‍ കലാശപ്പോരാട്ടം അധികസമയത്തേക്ക് നീളുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :