അനുബന്ധ വാര്‍ത്തകള്‍
- ഒരു രഞ്ജിട്രോഫി ടീം തിരെഞ്ഞെടുത്താൽ പോലും ഇങ്ങനെയായിരിക്കും, സഞ്ജു- ഇഷാൻ കിഷൻ വിഷയത്തിൽ ആർ അശ്വിൻ
- 'തല താഴ്ത്തി കൂടുതല്‍ റണ്‍സ് നേടൂ'; പരിഹസിച്ച് സുനില്‍ ഗവാസ്കര്‍, സഞ്ജുവിനോട് എന്തിനാണ് ഇത്ര കലിപ്പെന്ന് ആരാധകര്‍
- ഒരു ലോകകപ്പ് വിജയിക്കാനുള്ള ടീം ഇന്ത്യയ്ക്കുണ്ട്: ടോം മൂഡി
- ഇത് സഞ്ജു അർഹിക്കുന്നു, ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ഗവാസ്കർ
- ലോകകപ്പിനുള്ള ടീം ലോക്കാക്കി ഓസ്ട്രേലിയ, ഇത്തവണയും ശക്തമായ നിര, ഏത് ടീമിനും വെല്ലിവിളിയാകും
Rahul Dravid: കരാര്‍ പുതുക്കില്ല, ലോകകപ്പിനു ശേഷം ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും; പകരം ആശിഷ് നെഹ്റ !
Rahul Dravid: ഏകദിന ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിന്റെ ബിസിസിഐയുമായുള്ള കരാര്‍ നവംബര്‍ മാസത്തോടെ അവസാനിക്കും. കരാര്‍ പുതുക്കാന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐയും തയ്യാറല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യ ലോകകപ്പ് നേടിയാല്‍ പോലും പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരില്ല.
ലോകകപ്പിനു പിന്നാലെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ എവേ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും ദ്രാവിഡ് പരിശീലകനായി തുടര്‍ന്നേക്കും. അതേസമയം ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും വ്യത്യസ്ത പരിശീലകരെ പരീക്ഷിക്കാന്‍ ബിസിസിഐയ്ക്ക് താല്പര്യമില്ല.
ദ്രാവിഡിന് പകരക്കാരനായി ആശിഷ് നെഹ്റയെയാണ് ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ നെഹ്റ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. 2025 ലാണ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നെഹ്റയുടെ കരാര്‍ അവസാനിക്കുക. അതിനുശേഷം മാത്രം ഇന്ത്യന്‍ പരിശീലക സ്ഥാനത്തെ കുറിച്ച് ചിന്തിക്കാമെന്ന നിലപാടാണ് നെഹ്റയ്ക്ക്. വിദേശത്തു നിന്നുള്ള ഒരു പരിശീലകനേയും ബിസിസിഐ പരിഗണിക്കുന്നുണ്ട്.