അനുബന്ധ വാര്‍ത്തകള്‍
- Border-Gavaskar Trophy: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം, ഇനി തീ പാറും !
- ബോർഡർ- ഗവാസ്കർ ട്രോഫി: കോലിയെ കാത്ത് 3 വമ്പൻ റെക്കോർഡുകൾ
- അച്ഛനെ പോലെ മകനും, ടെസ്റ്റിൽ സെഞ്ചുറി നേടി ടാഗ് നരെൻ ചന്ദർപോൾ: അപൂർവപട്ടികയിൽ ഇടം നേടി താരം
- സച്ചിന്റെയും കോലിയുടെയും കുറേ റെക്കോര്‍ഡുകള്‍ പഴങ്കഥയാകും; ഗില്‍ അടുത്ത ലെജന്റ് ആകുമെന്ന് സോഷ്യല്‍ മീഡിയ
- കളിച്ചത് വെറും 24 മത്സരങ്ങൾ, നോ ബോൾ എറിഞ്ഞത് 15 എണ്ണം!
റെക്കോർഡ് ബുക്കിൽ നടന്നുകയറാൻ അശ്വിന് വേണ്ടത് ഒരേയൊരു വിക്കറ്റ്, നാഗ്പൂർ ടെസ്റ്റിന് ഇന്ന് തുടക്കം
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ പല നാഴികകല്ലുകൾക്കും അടുത്താണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. ടെസ്റ്റിൽ 450 വിക്കറ്റുകൾ എന്ന നേട്ടത്തിലേയ്ക്കെത്താൻ ഒരു വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് ക്ലബിലെത്തുന്ന ഒൻപതാമത്തെ താരമായി അശ്വിൻ മാറും.
ആദ്യ ടെസ്റ്റിൽ തന്നെ ഈ നേട്ടം സ്വന്തമാക്കാനായാൽ ടെസ്റ്റിൽ അതിവേഗത്തിൽ 450 വിക്കറ്റുകൾ എന്ന നേട്ടവും അശ്വിന് സ്വന്തമാവും. 88 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 449 വിക്കറ്റാണ് അശ്വിൻ്റെ സമ്പാദ്യം. ഓസീസിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അശ്വിൻ.18 ടെസ്റ്റുകളിൽ നിന്നും 89 വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. 20 ടെസ്റ്റിൽ നിന്നും 111 വിക്കറ്റുമായി ഇന്ത്യൻ താരം അനിൽ കുംബ്ലെയും 18 ടെസ്റ്റിൽ നിന്നും 95 വിക്കറ്റുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങുമാണ് അശ്വിന് മുന്നിലുള്ളത്.