രേണുക വേണു|
Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (09:18 IST)
India vs Australia Test Series Schedule: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി ഒന്‍പത് വ്യാഴാഴ്ച നാഗ്പൂരില്‍ തുടക്കമാകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പോരാട്ടം. ഈ പരമ്പരയില്‍ വ്യക്തമായ ആധിപത്യത്തോടെ ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താം. 2016/17 ന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ ആദ്യ ഇന്ത്യന്‍ ടെസ്റ്റ് പര്യടനമാണ് ഇത്.
രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീം ബെംഗളൂരുവില്‍ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഒന്നാം ടെസ്റ്റ്: ഫെബ്രുവരി 9 - 13 , രാവിലെ 9.30 മുതല്‍, വിന്ദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം നാഗ്പൂര്‍
രണ്ടാം ടെസ്റ്റ്: ഫെബ്രുവരി 17 - 21, രാവിലെ 9.30 മുതല്‍, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ഡല്‍ഹി
മൂന്നാം ടെസ്റ്റ്: മാര്‍ച്ച് 1-5, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ധര്‍മ്മശാല, രാവിലെ 9.30 മുതല്‍
നാലാം ടെസ്റ്റ്: മാര്‍ച്ച് 9-13, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദാബാദ്, രാവിലെ 9.30 മുതല്‍
മാര്‍ച്ച് 17 മുതല്‍ ഏകദിന പരമ്പര ആരംഭിക്കും.
ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എസ്.ഭരത്, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്, സൂര്യകുമാര്‍ യാദവ്
India vs Australia Test Series Live Telecasting : സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തത്സമയം കാണാം