അഭിറാം മനോഹർ|
Last Modified വെള്ളി, 26 മെയ് 2023 (13:04 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനെന്ന നിലയിലുള്ള രോഹിത് ശര്‍മ്മയുടെ നേട്ടങ്ങള്‍ എം എസ് ധോനിയുടേത് പോലെ ആഘോഷിക്കപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. മുംബൈ ടീമിന് വേണ്ടി 5 കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. ലഖ്‌നൗവിനെതിരെ ആയുഷ് ബധോനിയുടെ വിക്കറ്റും നിക്കോളാസ് പുറാന്റെ വിക്കറ്റും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവാണ് എടുത്തുകാണിക്കുന്നതെന്നും ഇത് ധോനിയാണ് ആസൂത്രണം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിനെ പറ്റി എല്ലാവരും സംസാരിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.
തീര്‍ച്ചയായും രോഹിത് അണ്ടര്‍ റേറ്റഡ് താരമാണ്. മുംബൈ ഇന്ത്യന്‍സിനായി 5 ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഓവര്‍ ദി വിക്കറ്റ് പന്തെറിഞ്ഞ് ആയുഷ് ബഡോണിയെ വിക്കറ്റ് മധ്വാള്‍ എടുത്തത്. ഇടം കയ്യനായ നിക്കോളാസ് പുറാന്റെ വിക്കറ്റ് എടുത്തത് എല്ലാം രോഹിത്തിന്റെ മികവായിരുന്നു. ഇത് ചെന്നൈയും ധോനിയും ആയിരുന്നെങ്കില്‍ എല്ലാവരും ഇത് ധോനിയുടെ മികവാാണെണ്ണ രീതിയില്‍ പറയുമായിരുന്നു. രോഹിത് ആയതിനാല്‍ ആരും അതേ പറ്റി സംസാരിക്കുന്നില്ല. ഗവാസ്‌കര്‍ പറഞ്ഞു.