അഫ്ഗാനെതിരായ പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം, ഇന്ത്യൻ ടീമിനെ ഹാർദ്ദിക് നയിക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (12:51 IST)
അഫ്ഗാനിസ്ഥാനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കും. വിരാട് കോലി,രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലും പിന്നാലെയെത്തുന്ന നിരന്തരമായ മത്സരങ്ങളും കണക്കിലെടുത്താണ് മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത്. നേരത്തെ ഈ പരമ്പര ബിസിസിഐ റദ്ദാക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ജൂണ്‍ 2030നും ഇടയിലാണ് പരമ്പര നടക്കുക. ഏകദിന പരമ്പരയോ ടി20 പരമ്പരയോ ആയിരിക്കും അഫ്ഗാനെതിരെ ഇന്ത്യ കളിക്കുക. ഇതില്‍ ഏതെന്ന് ബിസിസിഐ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ രണ്ടാം നിര ടീമിനെയാകും ഇന്ത്യ കളത്തിലിറക്കുക. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യശ്വസി ജയ്‌സ്വാള്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് ഇതോടെ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറാന്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഏഷ്യാകപ്പ്,ലോകകപ്പ് എന്നിവയടക്കം നിര്‍ണായകമായ പരമ്പരകള്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :