രേണുക വേണു|
Last Modified വെള്ളി, 26 മെയ് 2023 (13:01 IST)
Mumbai Indians vs Gujarat Titans Match Live Updates: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ ഇന്ന്. ഗുജറാത്ത് ടൈറ്റന്‍സിന് മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ ഫൈനലില്‍ എത്തും. ചെന്നൈ സൂപ്പര്‍ കിങ്സാണ് നേരത്തെ ഫൈനല്‍ ഉറപ്പിച്ച മറ്റൊരു ടീം. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറില്‍ എത്തിയിരിക്കുന്നത്. ഗുജറാത്ത് ആകട്ടെ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോല്‍വി വഴങ്ങിയിരുന്നു.
ഇന്ന് രാത്രി 7.30 മുതലാണ് രണ്ടാം ക്വാളിഫയര്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ട് ആയതിനാല്‍ ഗുജറാത്തിന് ഒരുപടി കൂടുതല്‍ മുന്‍തൂക്കമുണ്ട്. മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ഗുജറാത്തിലെ പിച്ച് കൂടുതല്‍ അനുകൂലം. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുക.
മുംബൈ ഇന്ത്യന്‍സ്, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ആകാശ് മദ്വാള്‍, ജേസണ്‍ ബെഹ്‌റണ്ടോഫ്, കുമാര്‍ കാര്‍ത്തികേയ
ഇംപാക്ട് പ്ലെയര്‍: നേഹാല്‍ വധേര
ഗുജറാത്ത് ടൈറ്റന്‍സ്, സാധ്യത ഇലവന്‍: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, ദസുന്‍ ഷനക, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യാഷ് ദയാല്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ
ഇംപാക്ട് പ്ലെയര്‍: വിജയ് ശങ്കര്‍