അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ: പ്രഖ്യാപനം ഉടൻ
- ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പ്രാപ്തരായ 50 താരങ്ങളെങ്കിലും ഇപ്പോളുണ്ട്, പ്രതാപകാലത്തെ ഓസീസിന് പോലും സാധിക്കാത്തത്
- ഇടം കയ്യൻ പേസർമാരുടെ ഇൻസ്വിങ്ങറിന് മുന്നിൽ രോഹിത് വിറക്കും, പുറത്താക്കാൻ എളുപ്പമെന്ന് മുഹമ്മദ് ആമിർ
- കഠിനാധ്വാനം തുടർന്നാൽ അവൻ രാജ്യാന്തര ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാകും: ഇന്ത്യൻ യുവതാരത്തെ പുകഴ്‌ത്തി വിവിഎസ് ലക്ഷ്മൺ
- ഐപിഎൽ നടത്താനായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെട്ടികുറയ്ക്കാനൊരുങ്ങി ബിസിസിഐ
വിൻഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അടുത്ത തലമുറയെ നയിക്കുന്നത് അവൻ: പൊള്ളാർഡ്
1975 മുതൽ നീണ്ട 12 വർഷക്കാലം ക്രിക്കറ്റിന്റെ അടക്കി ഭരിച്ചത് വിൻഡീസ് കളിക്കാരായിരുന്നു. പിന്നീട് പഴയ പ്രതാപത്തിന്റെ നിഴലിലേയ്ക്ക് വിൻഡീസ് പോയെങ്കിലും ഇപ്പോഴും ഒരു ടൂർണമെന്റിൽ ഏതൊരു ടീമിനും വെല്ലുവിളി ഉയർത്തുന്ന ടീം തന്നെയാണ് കരീബിയൻ പട.
ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് സൂപ്പർ താരമായ കിറോൺ പൊള്ളാർഡ്.യുവതാരം ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് ഇനി വിന്‍ഡീസ് ക്രിക്കറ്റിന്‍റെ പ്രതീക്ഷയെന്നും അടുത്ത തലമുറയെയും ടീമിനെയും മുന്നോട്ട് നയിക്കാൻ ഹെറ്റ്‌മേയറിനാകുമെന്നും പൊള്ളാർഡ് പറഞ്ഞു.
ഞങ്ങള്‍ക്കെല്ലാം ഹെറ്റിയെ ഏറെ ഇഷ്ടമാണ്. പ്രതിഭാധനനായ യുവതാരമാണയാള്‍. ഞങ്ങള്‍ക്കെല്ലാ ഹൃദയബന്ധമുള്ള ഹെറ്റിക്ക് വിൻഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാവും എന്നാണ് കരുതുന്നത്. അവൻ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. പൊള്ളാർഡ് പറഞ്ഞു.ഏകദിന ക്രിക്കറ്റിലും, ഐപിഎല്ലിലുംമികച്ച റെക്കോര്‍ഡുള്ള ഹെറ്റ്മെയര്‍ക്ക് ടെസ്റ്റിലും തിളങ്ങാനാവുമെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ പൊള്ളാർഡ് പറഞ്ഞു.