അഭിറാം മനോഹർ|
Last Modified വെള്ളി, 21 മെയ് 2021 (19:34 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടി മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് അദ്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്തു ഓസ്‌ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ലെന്നും ഇൻസമാം പറഞ്ഞു. ഒരേ സമയത്തു ഇന്ത്യ രണ്ടു രാജ്യങ്ങളില്‍ വ്യത്യസ്ത ടീമുകളെ അണിനിരത്താനിരിക്കെയാണ് ഇന്‍സിയുടെ പ്രതികരണം.
ഓസ്ട്രേലിയ വർഷങ്ങൾക്ക് മുൻപ് ചെയ്‌തിരുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോഴുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഒരു ടീമിനെയും ശ്രീലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെയുമാണ് ഇന്ത്യ അയയ്ക്കാൻ പോകുന്നത്.
1995ല്‍ തുടങ്ങി 2005-10 വരെ ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടം അന്ന് ഓസ്‌ട്രേലിയ എ, ഓസ്‌ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളായി വേര്‍തിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. ഇൻസമാം പറഞ്ഞു.