1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. PCB confiscates players phones before england test

അസാധാരണം, താരങ്ങളുടെ ഫോൺ പിടിച്ചുവാങ്ങി പിസിബി, പാകിസ്ഥാൻ ക്രിക്കറ്റിൽ നടക്കുന്നതെന്ത്?

Pakistan cricket chaos, Misbah ul Haq resigns, Mohammad Rizwan, Imam ul Haq, selection controversy, PCB Misbah resignation,Pakistan Test series squad selection row, PCB crisis England Test series
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ അസാധാരണമായ കാര്യങ്ങളാണ് പാക് ക്രിക്കറ്റില്‍ നടക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ 7 താരങ്ങളെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയ്ക്കിടെ തിരിച്ചുവിളിച്ചത്. പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകനെയും ബൗളിങ്ങ് കോച്ചിനെയും പാകിസ്ഥാന്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിലവില്‍ കളിക്കുന്ന ചില പാക് താരങ്ങളുടെ ഫോണുകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വേടിച്ചുവെച്ചെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. എന്നാല്‍ എന്ത് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇതെന്ന് വ്യക്തത വന്നിട്ടില്ല.
 
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് ഈ നടപടി. എന്നാല്‍ എന്തുകൊണ്ടാണ് ഈ തീരുമാനമെന്നതില്‍ പ്രതികരിക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. മത്സരങ്ങള്‍ക്കിടയില്‍ താരങ്ങള്‍ക്ക് മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും ബോര്‍ഡ് ഫോണുകള്‍ കൈവശം വെയ്ക്കുന്ന നടപടി അസാധാരണമാണ്. സാധാരണമായി വാതുവെയ്പ്പുമായി ബന്ധപ്പെട്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുള്ളത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടീം ആകെ നേടിയത് 55 റൺസ്, പക്ഷേ ഗ്രൗണ്ടിലെ അഹങ്കാരം കണ്ടാൽ മുന്നൂറെന്ന് തോന്നും, ഫാത്തിമ സനയ്ക്കെതിരെ വിമർശനം