1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan Cricket Chaos: Misbah-ul-Haq Quits Selection Committee Amid PCB Inquiry Over Rizwan and Imam Picks

എന്തിന്റെ അടിസ്ഥാനത്തിലാണ് റിസ്വാനെയും ഇമാമിനെയും ടീമിലെടുത്തത്?, ചോദ്യം ഉയര്‍ത്തി പിസിബി, സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും മിസ്ബാഹ് രാജിവെച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ നടത്തിയ അഴിച്ചുപണികള്‍ക്കും പുറത്താക്കലിനും പിന്നലെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ആഭ്യന്തര സംഘര്‍ഷം മുറുകുന്നു.

Pakistan cricket chaos, Misbah ul Haq resigns, Mohammad Rizwan, Imam ul Haq, selection controversy, PCB Misbah resignation,Pakistan Test series squad selection row, PCB crisis England Test series
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ നടത്തിയ അഴിച്ചുപണികള്‍ക്കും പുറത്താക്കലിനും പിന്നലെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ആഭ്യന്തര സംഘര്‍ഷം മുറുകുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് മുന്‍ നായകന്‍ കൂടിയായ മിസ്ബാഹ് ഉള്‍ ഹഖ്  അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മുഹമ്മദ് റിസ്വാനെയും ഇമാം ഉള്‍ ഹഖിനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചതില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെയാണ് മിസ്ബായുടെ രാജി.
 
ടീമിലെ അടിയന്തര അഴിച്ചുപണിയുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റിയും പി.സി.ബി മാനേജ്മെന്റും തമ്മിലുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പരമ്പരയിലെ ദയനീയ പ്രകടനങ്ങളുടെ സാഹചര്യത്തില്‍ മുഹമ്മദ് റിസ്വാനും ഇമാം ഉള്‍ ഹഖും അടങ്ങുന്ന 7 താരങ്ങളെ പിസിബി തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ ടീം സെലക്ഷന് പിന്നിലെ കാരണങ്ങള്‍ വിശദമാക്കി ഉത്തരം നല്‍കണമെന്ന് മിസ്ബാഹ് അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയോട് പിസിബി ആവശ്യപ്പെട്ടിരുന്നു.
 
ബോര്‍ഡിന്റെ അമിത ഇടപെടലിലും സ്വാതന്ത്ര്യമില്ലായ്മയിലും ചൂണ്ടിക്കാണിച്ചാണ് മിസ്ബാഹ് ഉള്‍ ഹഖിന്റെ രാജി. അതേസമയം മോശം പ്രകടനം തുടരുന്ന റിസ്വാന്‍, ഇമാം അടക്കമുള്ള താരങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചതെന്ന ചോദ്യമാണ് പിസിബി ഉയര്‍ത്തുന്നത്.ALSO READ: ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും