1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan team for worldcup announced

ഫഖർ സമൻ പുറത്ത്, ഷഹീൻ അഫ്രീദി തിരിച്ചെത്തി: ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

T20
ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നായകനായ ടീമിൽ സ്റ്റാർ ബൗളർ ഷഹീൻ അഫ്രീദി തിരിച്ചെത്തി. ഏഷ്യാകപ്പിൽ നിറം മങ്ങിയ ഫഖർ സമൻ ആദ്യ പതിനഞ്ചിൽ നിന്നും പുറത്തായി.
 
ശദബ് ഖാനാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ബാറ്റിങ്ങിൽ ബാബർ അസമിനൊപ്പം മുഹമ്മദ് റിസ്‌വാൻ,ഇഫ്തിക്കർ അഹമ്മദ്,ഖുഷ്ദിൽ ഷാ,ആസിഫ് അലി എന്നിവരുണ്ട്.ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍ തുടങ്ങിയവരുണ്ട്. 
 
ഫഖർ സമാന് പുറമെ മുഹമ്മദ് ഹാരിസ്,ഷാനവാസ് ദഹാനി എന്നിവരും റിസർവിലാണ്.
അടുത്ത ലേഖനം
Roger Federer Retires: ടെന്നീസിൽ യുഗാന്ത്യം, അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് റോജർ ഫെഡറർ