അഭിറാം മനോഹർ|
Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (19:37 IST)
അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് കേന്ദ്രകായികമന്ത്രാലയം. ഫിഫയുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക്
ഫിഫ നീക്കിയതോടെയാണ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ സാഹചര്യമൊരുങ്ങിയത്.
2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലാണ് നടക്കുക. ഇന്ത്യയുൾപ്പടെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഒക്ടോബർ 11ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ടൂർണമെൻ്റിൽ ഇന്ത്യ യോഗ്യത നേടിയത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.