ഇതിനും മാത്രം വിശ്രമം എന്തിന്? ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നൽകുന്നതിനെതിരെ ഗവാസ്കർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (19:46 IST)
ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്കർ. ബൗളറായാലും ബാറ്ററായാലും ഇടവേള കളിക്കാരുടെ താളം തെറ്റിക്കുമെന്ന് ഗവാസ്കർ പറഞ്ഞു.

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരകളിൽ ബൗളർമാർ പരമാവധി മത്സരങ്ങൾ കളിക്കണമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ബൗളർമാരായാലും ബാറ്റർമാരായാലും തുടർച്ചയായി ടി20 മത്സരങ്ങൾ കളിക്കുക എളുപ്പമല്ല.ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ അർഷ്ദീപിന് വിശ്രമം അനുവദിചച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിൽ ഭുവനേശ്വറും ഹാർദിക്കും വിശ്രമത്തിലാണ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് ഗവാസ്കർ രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :