ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്: പിടികൂടിയത് 200 കോടിയുടെ ലഹരിവസ്തുക്കൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:44 IST)
200 കോടിയുടെ ലഹരിവസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് 40 കിലോ ലഹരിവസ്തുക്കളുമായി ബോട്ട് എത്തിയത്.

തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. 6 പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ച ശേഷം ചോദ്യം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :