അനുബന്ധ വാര്‍ത്തകള്‍
- ഗില്ലല്ല, അടുത്ത സൂപ്പർ താരമാവുക ഇംഗ്ലണ്ട് താരമെന്ന് സ്റ്റീവ് സ്മിത്ത്, താരത്തിന് പൊങ്കാലയിട്ട് ഇന്ത്യൻ ആരാധകർ
- രോഹിത് കോലിയുടെ മാതൃക പിന്തുടരുന്നു, സ്വന്തമായി ഒന്നും ആവിഷ്കരിച്ചിട്ടില്ലെന്ന് ഗംഭീർ
- കുറേയായില്ലേ ഐപിഎല്‍ കളിക്കുന്നു, എന്നിട്ടും ഇന്ത്യയില്‍ മുട്ടിടിക്കുന്നു; ഡേവിഡ് വാര്‍ണറെ പരിഹസിച്ച് ഗംഭീര്‍
- 'ഇവനെയങ്ങ് ഔട്ടാക്കിയാലോ'; പന്തെറിയും മുന്‍പ് ക്രീസിന് പുറത്ത് കടന്ന ഓസീസ് താരത്തിനു താക്കീതുമായി അശ്വിന്, അടുത്ത പന്തില്‍ വിക്കറ്റിനു പിന്നില്‍ നിന്ന് ഓസീസ് താരം
- ടെസ്റ്റ് ക്രിക്കറ്റിലെ രാജാവ് അശ്വിന് മുന്നില്‍ വട്ടപൂജ്യം; സ്മിത്തിനെ ഇത്തവണ മടക്കിയത് പൂജ്യത്തിന് !
ഓസീസിനെതിരെ ഇന്ത്യ 4-0 എന്ന സ്കോറിൽ വിജയിക്കുമെന്ന് കരുതാനാകില്ല : ഗംഭീർ
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ 4-0 എന്ന രീതിയിൽ തൂത്തുവാരുമെന്ന് പറയാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ 2 ടെസ്റ്റുകളിലും പരാജയപ്പെട്ടെങ്കിലും വ്യക്തിഗത പ്രകടനങ്ങളുടെ മികവിൽ ഓസീസിന് തിരിച്ചുവരാൻ ഇനിയും സാധ്യതയുണ്ടെന്നാണ് ഗംഭീറിൻ്റെ വിലയിരുത്തൽ.
2001ൽ തോൽവി ഉറപ്പിച്ച മത്സരത്തിൽ രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേർന്ന് ഇന്ത്യയെ രക്ഷിച്ചതും പരമ്പര നേടിയതും ഓർമയില്ലെ. ഇത്തരം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഓസീസ് ടീമിൽ ഇപ്പോഴും അത്ഭുതങ്ങൾ കാണിക്കാൽ കെൽപ്പുള്ള താരങ്ങളുണ്ട്. സ്റ്റീവ് സ്മിത്തിനും ലബുഷെയ്നിനും ഉസ്മാൻ ഖവാജയ്ക്കും അതിനുള്ള കഴിവുണ്ട്. ടീം മികവല്ല വ്യക്തിഗത പ്രകടനങ്ങൾ കൊണ്ടേ ഓസീസിന് തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. സ്റ്റീവ് സ്മിത്തോ ഖവാജയോ ഇരട്ടസെഞ്ചുറി നേടുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ മികച്ച സ്കോർ നേടാൻ ഓസീസിനാകും. ഗംഭീർ പറഞ്ഞു.