ഓസ്ട്രേലിയയുടേത് ഡ്യൂപ്ലിക്കേറ്റ് ടീം, 10 ടെസ്റ്റുണ്ടെങ്കിൽ ഇന്ത്യ പത്തിലും ജയിച്ചേനെ : ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (18:45 IST)
ഇന്ത്യ - ടെസ്റ്റ് പരമ്പരയിൽ 10 മത്സരങ്ങളുണ്ടായിരുന്നെങ്കിൽ ഇന്ത്യ 10-0ന് പരമ്പര വിജയിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഡ്യൂപ്ലിക്കേറ്റ് അശ്വിനുമായി പരിശീലനം നടത്തിയ ഓസീസ് ഡ്യൂപ്ലിക്കേറ്റ് ടീമുമായാണോ ഇന്ത്യയിൽ വന്നതെന്ന് സംശയമുണ്ടെന്നും ഹർഭജൻ പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ പിച്ചുകൾക്കെതിരെ വിമർശനമുയർത്തിയ ഓസീസ് നിലപാടിനെയും ഹർഭജൻ വിമർശിച്ചു. അവരുടെ മനോഭാവം തന്നെ നെഗറ്റീവാണ്. നെഗറ്റീവ് കാര്യങ്ങളിൽ മാത്രമാണ് പരമ്പരയ്ക്ക് മുൻപ് തന്നെ ഓസീസിൻ്റെ ശ്രദ്ധ. 10 ടെസ്റ്റുകളുടെ പരമ്പരയായിരുന്നുവെങ്കിൽ ഇന്ത്യ 10-0 ന് പരമ്പര വിജയിച്ചേനെ.

എന്തെന്നാൽ ഈ ഓസ്ട്രേലിയൻ ടീമിൽ ആവേശമില്ല. പിച്ചിൽ സ്പിന്നർമാർക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നുവെങ്കിൽ ഡ്രെസിങ് റൂമിൽ വെച്ച് തന്നെ അവർ വിക്കറ്റ് കളയുമെന്നും ഹർഭജൻ പരിഹസിച്ചു. മാർച്ച് ഒന്ന് മുതൽ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :