'ഇവനെയങ്ങ് ഔട്ടാക്കിയാലോ'; പന്തെറിയും മുന്‍പ് ക്രീസിന് പുറത്ത് കടന്ന ഓസീസ് താരത്തിനു താക്കീതുമായി അശ്വിന്‍, അടുത്ത പന്തില്‍ വിക്കറ്റിനു പിന്നില്‍ നിന്ന് ഓസീസ് താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം

രേണുക വേണു| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (16:11 IST)

രവിചന്ദ്രന്‍ അശ്വിനും മങ്കാദിങ്ങും തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമാണ്. താന്‍ പന്തെറിയും മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസ് കടന്നാല്‍ ആദ്യമൊന്ന് താക്കീത് നല്‍കാനും അശ്വിന്‍ മറക്കില്ല. ഇപ്പോള്‍ ഇതാ അത്തരമൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. ഓസീസിന്റെ 19-ാം ഓവറില്‍ ലബുഷാനെയ്ക്കാണ് അശ്വിന്‍ ഇത്തവണ താക്കീത് നല്‍കിയത്. പന്തെറിയുന്നതിനു മുന്‍പ് ക്രീസില്‍ നിന്ന് ലബുഷാനെ ഇറങ്ങുന്നത് കണ്ട അശ്വിന്‍ പാതിവഴിയില്‍ ഡെലിവറി നിര്‍ത്തി. താക്കീത് എന്ന പോലെ ലബുഷാനെയെ ഒരു നോട്ടവും നോക്കി.തൊട്ടടുത്ത പന്തില്‍ അതിനേക്കാള്‍ രസകരമായാണ് ലബുഷാനെ അശ്വിനെ നേരിട്ടത്. അശ്വിന്‍ പന്തെറിയാന്‍ വന്ന സമയത്ത് ഇത്തവണ ലബുഷാനെ നിന്നത് വിക്കറ്റിനു പിന്നിലാണ്. രണ്ട് ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :