ടെസ്റ്റ് ക്രിക്കറ്റിലെ രാജാവ് അശ്വിന് മുന്നില്‍ വട്ടപൂജ്യം; സ്മിത്തിനെ ഇത്തവണ മടക്കിയത് പൂജ്യത്തിന് !

രേണുക വേണു| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (15:41 IST)

ടെസ്റ്റ് ക്രിക്കറ്റിലെ അതികായനാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. എന്നാല്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്ന് കേട്ടാല്‍ സ്മിത്തിന് അപ്പോള്‍ മുട്ടിടിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അശ്വിന് മുന്നില്‍ വീണിരിക്കുകയാണ് സ്മിത്ത്. അതും നാണംകെട്ടാണ് ഇത്തവണ പുറത്തായത്, റണ്‍സൊന്നും എടുക്കാതെ !

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെ രണ്ട് തവണ ഡക്കിന് പുറത്താക്കുന്ന ഏക ബൗളര്‍ എന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. അവസാനം നടന്ന ആറ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളില്‍ നാലിലും സ്മിത്ത് വീണത് അശ്വിന് മുന്നില്‍ തന്നെ ! 22 തവണ ഏറ്റുമുട്ടിയതില്‍ ഏഴ് തവണയും സ്മിത്തിനെ പുറത്താക്കിയത് അശ്വിന്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ തവണ സ്മിത്തിനെ പുറത്താക്കിയ സ്പിന്നര്‍ അശ്വിനാണ്. അതേസമയം, ഏറ്റവും കൂടുതല്‍ തവണ സ്മിത്തിനെ പുറത്താക്കിയ ബൗളര്‍മാരില്‍ രണ്ടാമത്തെ താരവും അശ്വിനാണ്. ഒന്‍പത് തവണ വീതം സ്മിത്തിനെ പുറത്താക്കിയ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ആദ്യ സ്ഥാനത്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :