അനുബന്ധ വാര്‍ത്തകള്‍
- കിയയുടെ കാർണിവലും സൂപ്പർഹിറ്റ്, രണ്ടുമാസംകൊണ്ട് വിറ്റഴിച്ചത് 3,187 യൂണിറ്റുകൾ
- പന്തെറിയാൻ ബുദ്ധിമുട്ടിയത് ഈ താരങ്ങൾക്കെതിരെയെന്ന് ഡെയ്ൽ സ്റ്റെയ്ൻ
- ഐക്യു നിയോ 3 5G ഏപ്രിൽ 23ന് വിപണിയിലേക്ക്
- രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, പരീക്ഷണ ഓട്ടം വിജയം, വീഡിയോ !
- ലോക്ഡൗൺ: സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിയ്ക്കരുത്, നിയന്ത്രണങ്ങൾ തുടരണം എന്ന് കേന്ദ്രം
കോഹ്ലിയെ കാത്തിരിയ്ക്കുന്നത് വലിയ വെല്ലുവിളി, അത് കാണാൻ ആകാംക്ഷയുണ്ട് എന്ന് ഓസിസ് താരം
ഏത് സാഹചര്യത്തിലും അഗ്രസീവ് ആയി ബാറ്റ് വീശുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എന്നാൽ താരത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ് എന്നാണ് ഓസ്ട്രേലിയൻ സ്പീന്നർ നഥാൻ ലിയോൺ പറയുന്നത്. ടി20 ലോകകപ്പ് മത്സരങ്ങൾ ആളൊഴിഞ്ഞ ഗ്രണ്ടിലാണ് നടക്കുന്നത് എങ്കിൽ കോഹ്ലിയ്ക്ക മികച്ച പ്രകടനം പുറത്തെടുക്കാൻ സാദിച്ചേയ്ക്കില്ല എന്നാണ് ലിയോൺ പറയുന്നത്.
'ഒഴിഞ്ഞ ഗ്യാലറിക്ക് മുൻപില് കോഹ്ലി കളിക്കുന്നതിനെ കുറിച്ച് ടീം അംഗമായ മിച്ചല്‍ സ്റ്റാര്‍ക്കുമായി സംസാരിച്ചിരുന്നു. ഗ്രൗണ്ടിലിറങ്ങിയാല്‍ ആവേശത്തോടെ കളിക്കുന്ന ബാറ്റ്സ്മാനാണ് കോഹ്ലി. ആ ആവേശം ഉള്‍ക്കൊള്ളുന്നത് പലപ്പോഴും കാണികളില്‍ നിന്നാണ്. എന്നാല്‍ കാണികള്‍ ഇല്ലാത്ത സ്റ്റേഡിയത്തില്‍ കോഹ്ലി എങ്ങനെ കളിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍.
ഏത് സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്ന താരമാണ് കോഹ്ലി, എങ്കിലും ഒഴിഞ്ഞ ഗ്യാലറിക്ക് മുൻപിൽ കോഹ്ലിയുടെ കളി വ്യത്യസ്തമായിരിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ആഷസിനോളം പ്രധാന്യമുള്ള മത്സരമാണ് ടി20 ലോകകപ്പ്. ലിയോണ്‍ പറഞ്ഞു. ഡിസംബറിലാണ് മത്സരം.