അനുബന്ധ വാര്‍ത്തകള്‍
- 'ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ സെലക്ടർമാർ തയ്യാറല്ല', അന്ന് ധോണി പറഞ്ഞു, വെളിപ്പെടുത്തി യുവ്രാജ്
- 'ആ താരം വേണ്ട, അയാളെ ടീമിലെടുത്താൽ ചെന്നൈ സൂപ്പർ കിങ്സ് നശിയ്ക്കും', അന്ന് ധോണി പറഞ്ഞു
- യാഥാർത്ഥ്യം മനസ്സിലാക്കി തന്നത് ധോണി, തിരിച്ചുവരാൻ കാരണം കോലി: യുവരാജ് സിംഗ്
- എനിക്ക് ഒരു അവധി എന്തായാലും വേണം, പക്ഷേ ശ്രീശാന്ത് ഈ മത്സരം കളിയ്ക്കുന്നില്ല: അന്ന് ധോണി പറഞ്ഞു
- ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണി രോഹിത് ശർമ്മ തന്നെ: തുറന്നുപറഞ്ഞ് സുരേഷ് റെയ്ന
ധോണി,സംഗക്കാര,മക്കല്ലം: മികച്ച താരത്തെ തെരഞ്ഞെടുത്ത് ഗിൽക്രിസ്റ്റ്
കുമാർ സംഗക്കാര,മാർക്ക് ബൗച്ചർ,മക്കല്ലം തുടങ്ങി സമകാലീനരായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരേക്കാൾ മുകളിലാണ് മുൻ ഇന്ത്യൻ നായകൻ ധോണിയുടെ സ്ഥാനമെന്ന് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുണ്ടാക്കിയ സ്വാധീനം എക്കാലത്തും നിലനിൽക്കുമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
കോടികണക്കിന് ഇന്ത്യൻ ആരാധകരുള്ള ഒരു താരത്തെ പറ്റിയാണ് ഞാൻ പറയുന്നത്. ധോണിക്ക് ശേഷം മാത്രമെ മറ്റു താരങ്ങൾ വരുന്നുള്ളു.ബൗച്ചര്‍ക്ക് കണ്ണിന് പരിക്കേറ്റ് പകുതിവഴിയില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും അദ്ദേഹവും മഹാനായ താരമാണെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.കോടികണക്കിന് ആരാധകരുടെ പ്രതീക്ഷയുമായി കളിക്കളത്തിൽ നിൽക്കുമ്പോഴും ശാന്തനായി നിൽക്കാനുള്ള ധോണിയുടെ കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കുന്നുവെന്നും ഗില്ലി പറഞ്ഞു.