അനുബന്ധ വാര്‍ത്തകള്‍
- 6000 എംഎച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ, റിയൽമിയുടെ മറ്റൊരു എക്കണോമി സ്മാർട്ട്ഫോൺ റിയൽമി C15 വിപണിയിൽ
- സ്ത്രീധനത്തിന്റെ പേരിൽ തർക്കം, 25കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
- സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി
- 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് രോഗബാധ, 768 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു
- പൊതുസ്ഥലത്ത് തുപ്പിയതിലുള്ള അതൃപ്തിയിൽ തുറിച്ചുനോകിയ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി യുവാവ്
ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണി രോഹിത് ശർമ്മ തന്നെ: തുറന്നുപറഞ്ഞ് സുരേഷ് റെയ്ന
ലോക ക്രിക്കറ്റിലെ തന്നെ മികച്ച നായകൻമാരുടെ പട്ടിക്യിൽ മുൻപന്തിയിലാണ് മുൻ ഇന്ത്യൻ നായകൻ ധോണി. വലിയ കൂട്ടം വിമർശകർ ഉണ്ടെങ്കിലും കളി നിയന്ത്രിയ്ക്കാനുള്ള ധോണിയുടെ മികവിനെ അംഗീകരിച്ചേ മതിയാകു, നായക സ്ഥാനം കോഹ്‌ലിയ്ക്ക് കൈമാറിയെപ്പോഴും നിർണായക ഘട്ടങ്ങളിൽ ധോണിയോട് കോഹ്‌ലി അഭിപ്രായം തേടുന്നത് പല തവണ നമ്മൾ ഗ്രൗണ്ടിൽ കണ്ടിട്ടുണ്ട്.
നായകത്വത്തിലെ ശൈലി വെച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ അടുത്ത ധോണി നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയാണെന്ന് തുറന്നുപറയുകയാണ് സുരേഷ് റെയ്‌ന. ധോണിയും രോഹിതും തമ്മിലുള്ള സാമ്യതകൾ വിശദീകരിച്ചുകൊണ്ടാണ് റെയ്ന ഇക്കാര്യം പറയുന്നത്. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുന്നവരും, മുൻപിൽ നിന്ന് നയിയ്ക്കാൻ കഴിവുള്ളവരുമാണ് ഇരുവരും എന്ന് റെയ്ന പറയുന്നു.
'ടീമിനെ മുന്‍പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നത് രോഹിത് ഏറെ ഇഷ്ടപ്പെടുന്നത്. നായകന്‍ എന്ന് നിലയിൽ മുന്‍പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമിന് വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോൾ, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി കഴിഞ്ഞു.. നിങ്ങളെ കേള്‍ക്കാന്‍ ക്യാപ്റ്റൻ തയ്യാറാണ് എങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് അതിലൂടെ പരിഹാരം കാണാനാവും. അക്കാര്യത്തില്‍ രോഹിത്തും ധോണിയുമാണ് ഏറ്റവും മികച്ചത് ധോണിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്' റെയ്‌ന പറഞ്ഞു..