'ആ താരം വേണ്ട, അയാളെ ടീമിലെടുത്താൽ ചെന്നൈ സൂപ്പർ കിങ്സ് നശിയ്ക്കും', അന്ന് ധോണി പറഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (13:16 IST)
കളിക്കളത്തിൽ തന്ത്രങ്ങൾ മെനയുന്ന കൗശലക്കരനായ നായകനാണ് ധോണി.
സഹതാരങ്ങളുടെ കഴിവുകളും പോരായ്മകളും. എതിർ ടിമിൽ താരങ്ങളെ കുറിച്ചും ധോണി കൃത്യമായി നിരീക്ഷിയ്ക്കും എന്നതാണ് അതിന് പ്രധാന കാരണം. വിക്കറ്റിന് പിന്നിൽ നിന്നുകൊണ്ട് കൃത്യമായി കളി നിരീക്ഷിയ്ക്കും. കളിയുടെ ഗതി മാറ്റേണ്ട സമയങ്ങളിൽ സഹതാരങ്ങൾക്ക് നിർദേശമെത്തും

ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിന്റെ രൂപീകരണത്തിൽ ധോണി എത്രത്തോളം കാർക്കശ്യം പുലർത്തി എന്ന് തുറന്നുപറയുകയാണ് മുൻ ബിസിസിഐ പ്രസിഡന്റും ചൈന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ തലവനുമായ എൻ ശ്രീനിവസൻ. പ്രതിഭയുള്ള ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തണം എന്ന് താൻ പറഞ്ഞിട്ടും ധോണി അതിന് തയ്യാറായില്ല എന്ന് ശിനിവാസൻ പറയുന്നു അതിന് ധോണി പറഞ്ഞ കാരണവും അദ്ദേഹം വിശദീകരിയ്ക്കുന്നുണ്ട്.

'പ്രതിഭയുള്ള ഒരു താരത്തെ ഞങ്ങള്‍ ധോണിയോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറ്റില്ല സര്‍, അയാള്‍ ടീമിനെ നശിപ്പിക്കുമെന്നായിരുന്നു ധോണി പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രൂപീകരണത്തില്‍ ധോണിയുടെ തന്ത്രങ്ങളും തീരുമാനവും നിര്‍ണായകമാണ്. ധോണി ഒരു താരത്തെ വിലയിരുത്തുന്നത് നെറ്റ്‌സിലെ പ്രകടനവും സമ്മര്‍ദ്ദങ്ങള്‍ നേരിടാനുള്ള ശേഷിയും നോക്കിയാണ്.' ശ്രീനിവാസന്‍ പറഞ്ഞു. മൂന്ന് തവണയാണ് ധോണിയുടെ നായകത്വത്തിൽ ചെന്നൈ കിരീടം നേടിയത്. ധോണി നയിച്ച എല്ലാ സീസണുകളിലും ചെന്നൈ ഫൈനലിൽ എത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :