1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. morgan to announce retirement

ക്യാപ്റ്റൻസി മാത്രം കൊണ്ട് നിൽക്കാനാവില്ല, ടീമിലെ ഏറ്റവും ദുർബലമായ കണ്ണി: വിരമിക്കലിനൊരുങ്ങി ഇംഗ്ലണ്ട് നായകൻ

England
ഇംഗ്ലണ്ടിൻ്റെ വൈറ്റ് ബോൾ ക്രിക്കറ്റ് നായകൻ ഓയിൻ മോർഗൻ വിരമിക്കൽ പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മോശം ഫോമും സ്ഥിരമായി ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുന്നതുമാണ് മോർഗാൻ്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
 
ഇംഗ്ലണ്ടിന് തങ്ങളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടികൊടുത്ത നായകനാണ് ഓയിൻ മോർഗൻ. എന്നാൽ അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും ബാറ്റ്സ്മാൻ എന്ന നിലയിൽ താരത്തിന് തിളങ്ങാൻ ആയിരുന്നില്ല. ഇക്കഴിഞ്ഞ നെതർലാൻഡ്സിനെതിരായ ടി20 പരമ്പരയിലും താരം പരാജയമായിരുന്നു.
 
അതേസമയം ഓയിൻ മോർഗൻ വിരമിക്കൽ പ്രഖ്യാപിച്ചാൽ ഇംഗ്ലണ്ട് വൈറ്റ് ബോൾ നായകനായി ടീമിൻ്റെ വൈസ് ക്യാപ്റ്റനായ ജോസ് ബട്ട്‌ലർ എത്തിയേക്കും. മോയിൻ അലിയെയും ടീമിൻ്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
അടുത്ത ലേഖനം
ഇത് രഞ്ജി ട്രോഫിയിലെ അലക്സ് ഫെർഗൂസൻ: ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി ദിനേശ് കാർത്തിക്