എൻ്റെ പ്രിയപ്പെട്ട ജേഴ്സിയിൽ 15 വർഷങ്ങൾ, ഹൃദയസ്പർശിയായ കുറിപ്പുമായി രോഹിത് ശർമ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (13:55 IST)
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 15 വർഷക്കാലം എൻ്റെ പ്രിയപ്പെട്ട ജേഴ്സിയിൽ എന്ന തലക്കെട്ടോടെയാണ് രോഹിത്തിൻ്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്.

ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷങ്ങൾ പിന്നിടുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിച്ചത് മുതലുള്ള യാത്ര എത്ര മനോഹരമായിരുന്നെന്ന് പറയാൻ സാധിക്കില്ല. ജീവിതത്തിൽ ഉടനീളം ഞാനിത് മനസിൽ താലോലിക്കും.

ഈ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാകാൻ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമർശകരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാൻ ടീമിനെ പ്രാപ്തമാക്കുന്നത്.എല്ലാവർക്കും നന്ദി. രോഹിത് തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :