ഇത് രഞ്ജി ട്രോഫിയിലെ അലക്സ് ഫെർഗൂസൻ: ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (13:59 IST)
മുംബൈയെ തകർത്ത് കൊണ്ട് ചരിത്രത്തിലാദ്യമായി മധ്യപ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ താരമായി മാറിയിരിക്കുകയാണ് ടീം പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്. രഞ്ജി ട്രോഫിയിലെ അലക്സ് ഫെർഗൂസനാണ് ചന്ദ്രകാന്തെന്നാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് വിശേഷിപ്പിച്ചത്.

27 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി സേവനമനുഷ്ടിച്ച അലക്സ് ഫെർഗൂസൻ മാഞ്ചസ്റ്ററിനെ നിരവധി കിരീടനേട്ടങ്ങളിലേക്ക് നയിച്ചിരുന്നു. സമാനമായി രഞ്ജി ട്രോഫിയിൽ മികച്ച ട്രാക്ക് റെക്കോർഡാണ് ചന്ദ്രകാന്തിനുള്ളത്. മുംബൈയേയും വിദർഭയേയും രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന് ശേഷമാണ് മധ്യപ്രദേശിനെയും അദ്ദേഹം കിരീടജേതാക്കളാക്കിയത്.

23 വർഷങ്ങൾക്ക് മുൻപ് മധ്യപ്രദേശിനെ നായകനെന്ന നിലയിൽ രഞ്ജി ഫൈനലിൽ എത്തിച്ചെങ്കിലും ആ വർഷം കിരീടം സ്വന്തമാക്കാൻ ചന്ദ്രകാന്തിനായിരുന്നില്ല. കോച്ചെന്ന നിലയിൽ മധ്യപ്രദേശിന് പ്രഥമ രഞ്ജി കിരീടം സ്വന്തമാക്കാൻ ചന്ദ്രകാന്തിനായപ്പോൾ അത് എന്നും ഇന്ത്യൻ ക്രിക്കറ്റ് ഓർക്കാൻ ഇഷ്ടപ്പെടുന്ന ചരിത്രമായി മാറിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :