കോഹ്ലിയുടെ അത്ര ക്രിക്കറ്റ് ഞാൻ കളിച്ചിട്ടില്ല, എന്നാലും ഞാൻ പറയുന്നു അവൻ്റെ മനോഭാവമാണ് പ്രശ്നം: കപിൽ ദേവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (14:38 IST)
അന്താരാഷ്ട്രക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ പാടുപെടുന്ന വിരാട് കോലിക്ക് മുന്നറിയിപ്പുമായി മുൻ നായകൻ കപിൽദേവ്. കോഹ്ലിയുടെ ഫോം ആശങ്കപ്പെടുത്തുന്നതാണെന്നും റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ആളുകളുടെ രൂക്ഷമായ ചോദ്യങ്ങൾ കോലി നേരിടേണ്ടിവരുമെന്നുമാണ് കപിലിൻ്റെ മുന്നറിയിപ്പ്.

കോഹ്ലിയുടെ അത്ര ക്രിക്കറ്റ് ഞാൻ കളിച്ചിട്ടില്ല. എങ്കിലും കാര്യങ്ങൾ മനസിലാക്കാൻ കഴിയും. അവൻ ചിന്തിക്കുന്ന വിധമാണ് പ്രശ്നമെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് മുന്നിലേക്ക് വരുന്നത് നിങ്ങളുടെ പ്രകടനങ്ങളാണ്. മികച്ച പ്രകടനങ്ങൾ വന്നില്ലെങ്കിൽ ആളുകൾ നിശബ്ദരാകും എന്ന് കരുതരുത്. നിങ്ങളുടെ പെർഫോമൻസ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കണം.

കോഹ്ലിയെ പോലൊരു താരത്തിന് സെഞ്ചുറി കണ്ടെത്താൻ ഇത്രയും ഗ്യാപ്പ് വന്നത് വേദനിപ്പിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ് കപിൽ ദേവ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :