അനുബന്ധ വാര്ത്തകള്
- ഈ മെല്ലെപ്പോക്ക് പണിതരും, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
- ടി20 ലോകകപ്പ് സെമി: ന്യൂസിലൻഡിന് പാകിസ്ഥാനെ വീഴ്ത്തുക എളുപ്പമല്ല, കണക്കുകൾ ഇങ്ങനെ
- കോലിയുടെ മോശം സമയത്തെല്ലാം പിന്തുണച്ച ആളാണ് ഞാൻ, സെമിയിൽ പക്ഷേ.. പീറ്റേഴ്സൺ
- സാനിയയും മാലിക്കും വേർപിരിയുന്നു? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു
- അവന് കളി എന്താണെന്നറിയാം, റിസ്വാൻ കണ്ടുപഠിക്കട്ടെ: സൂര്യകുമാറിനെ പ്രശംസിച്ച് അഫ്രീദി
സൂര്യയെ പുറത്താക്കാൻ അന്ന് എനിക്കായി, എന്നാൽ അയാൾ അന്ന് എന്നെ കൊന്നുകൊലവിളിച്ചു: മോയിൻ അലി
ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഫൈനൽ പ്രതീക്ഷകളുമായി ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം വിരാട് കോലി, സൂര്യകുമാർ യാദവ് എന്നീ താരങ്ങളിലാണ്. ഇപ്പോഴിതാ സെമി പോരാട്ടത്തിന് മുൻപ് സൂര്യകുമാറുമായുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരം മോയിൻ അലി.
ഈ വർഷം ജൂലൈയിലായിരുന്നു സൂര്യ ഇംഗ്ലണ്ടിനെതിരെ തൻ്റെ ആദ്യ ടി20 സെഞ്ചുറി നേടിയത്. അന്ന് ഞാൻ സൂര്യയെ പുറത്താക്കുന്നതിന് മുൻപ് അയാൾ എന്നെ കൊന്നുകൊലവിളിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കുറച്ചധികം റൺസ് വേണമായിരുന്നു. സെഞ്ചുറിയുമായി സൂര്യ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. എന്നാൽ സൂര്യ ക്ഷീണിതനായി. അങ്ങനെയാണ് എനിക്ക് അദ്ദേഹത്തെ പുറത്താക്കാൻ സാധിച്ചത്. മോയിൻ അലി പറഞ്ഞു.
വെടിക്കെട്ട് ഷോട്ടുകളുമായി അന്ന് സൂര്യ നിറഞ്ഞാടി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഷോട്ടുകളായിരുന്നു അതിൽ പലതും. മോയിൽ അലി പറഞ്ഞു. ടി20 ക്രിക്കറ്റിനെ സൂര്യ മറ്റൊരു തലത്തിലെത്തിച്ചുവെന്നും അയാൾക്കെതിരെ പന്തെറിയുക പ്രയാസമാണെന്നും മോയിൻ അലി കൂട്ടിചേർത്തു.