അനുബന്ധ വാര്‍ത്തകള്‍
- 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു
- Rohit Sharma: മുന്നില്‍ നിന്ന് നയിച്ച് നായകന്, നാഗ്പൂര്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി
- രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 114 പേര്‍ക്ക്
- നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യയും തകര്‍ച്ചയിലേക്ക് ! അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി
- Nagpur Test Day 2: സ്പിന്‍ കുഴിയില്‍ വീഴുമോ ഇന്ത്യ? അശ്വിനും പുജാരയും പുറത്ത്, ഇനി നിര്‍ണായകം
കാട്ടിയതെല്ലാം മണ്ടത്തരം, പാറ്റ് കമ്മിൻസിനെതിരെ രൂക്ഷവിമർശനവുമായി മാത്യു ഹെയ്ഡൻ
ബോർഡർ-ഗവാസ്കർ ട്രോഫിയ്‌ലെ ആദ്യ ദിനത്തിലെ പ്രകടനത്തിൽ ഓസീസ് നായകൻ കൂടിയായ പേസർ പാറ്റ് കമ്മിൻസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ക്യാപ്റ്റനായ കമ്മിൻസ് വളരെ മോശമായ രീതിയിലാണ് പന്തെറിഞ്ഞതെന്നും ലൈനിനെയും ലെംഗ്ത്തിനെയും പറ്റി യാതൊരു ബോധ്യവുമില്ലാതെയാണ് കളിച്ചതെന്നും ഹെയ്ഡൻ കുറ്റപ്പെടുത്തി.
ഒരറ്റത്ത് രോഹിത് ശർമ ബാറ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പാറ്റ് കമ്മിൻസിന് അറിയില്ലേ, ആദ്യ ദിനത്തിൽ ഒരു നേട്ടവും സ്വന്തമാക്കാൻ കമ്മിൻസിനായില്ല. ഹെയ്ഡൻ വിമർശിച്ചു. മത്സരത്തിലെ ആദ്യ ദിനത്തിൽ 177 റൺസിന് ഓസീസ് ഇന്നിങ്ങ്സ് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒരു വിക്കറ്റ് മാത്രമായിരുന്നു ആദ്യ ദിനം നഷ്ടമായത്. കമ്മിൻസിനെ കണക്കറ്റ് ശിക്ഷിച്ച രോഹിത് ആദ്യ ദിനത്തിൽ തന്നെ അർധസെഞ്ചുറി കുറിച്ചിരുന്നു.