അനുബന്ധ വാര്‍ത്തകള്‍
- മെസ്സിയും റൊണാൾഡോയും ഇന്ന് നേർക്കുനേർ, പിഎസ്ജിയെ നേരിടാൻ സൗദി ഓൾ സ്റ്റാർ, മത്സരം എവിടെ കാണാം
- എന്തുവില കൊടുത്തും മെസ്സിയെ സ്വന്തമാക്കണം, താരത്തിന് വൻ തുക മുന്നോട്ട് വെച്ച് അൽ ഹിലാൽ
- റൊണാൾഡോക്കായി നിയമങ്ങളിൽ അയവ് വരുത്തി സൗദി, വിവാഹം കഴിക്കാത്ത പങ്കാളിക്കൊപ്പം താമസിക്കാം
- ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വിൻസൻ്റ് അബൂബക്കറിൻ്റെ കരാർ റദ്ദാക്കി അൽ നസ്ർ
- ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി, അൽ നസ്ർ ജേഴ്സിയിൽ ഇന്ന് അവതരിക്കും
സൗദി ലീഗിൽ റൊണാൾഡോയുടെ ആറാട്ട്, ഹാട്രിക്കോടെ ലീഗ് ഫുട്ബോളിൽ 500 ഗോൾ നേട്ടം
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കരുത്തിൽ അൽ വെഹ്ദയെ തകർത്ത് അൽനസ്ർ. സൗദിയിൽ റൊണാൾഡോയുടെ ആദ്യ ഹാട്രിക്കാണിത്.എവേ മത്സരത്തിൽ നാലു ഗോളുകൾക്കാണ് അൽനസ്റിൻ്റെ വിജയം.16 കളികളിൽ 37 പോയൻ്റുമായി അൽനസ്റാണ് ലീഗിൽ ഒന്നാമത്.
മത്സരത്തിൻ്റെ 21, 44,51, 61 മിനുട്ടുകളിലായിരുന്നു റൊണാൾഡൊയുടെ ഗോളുകൾ .റൊണാൾഡോയുടെ കരിയറിലെ 61ആം ഹാട്രിക്കാണിത്. മത്സരത്തിലെ ആദ്യ ഗോൾ നേട്ടതോടെ ലീഗ് ഫുട്ബോളിൽ 500 ഗോളുകളെന്ന നേട്ടം റോണോ സ്വന്തമാക്കി.അഞ്ച് വ്യത്യസ്ത ലീഗുകളിൽ അഞ്ച് ടീമുകൾക്കായാണ് റോണോ 500 ഗോളുകൾ സ്വന്തമാക്കിയത്.
ലാലിഗയിൽ റയലിനായി 311 ഗോളും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനായി 103 ഗോളും ഇറ്റാലിയൻ സിരി എയിൽ യുവൻ്റസിനായി 81 ഗോളും പോർച്ചുഗൽ ലീഗിൽ സ്പോർട്ടിംഗ് ലിസ്ബണിനായി മൂന്നും സൗദി ലീഗിൽ അൽ നസ്റിനായി അഞ്ച് ഗോളുമാണ് റോണോ ഇതുവരെ നേടിയത്. ലീഗ് മത്സരങ്ങളിൽ മാത്രം റോണോയുടെ ഗോൾ നേട്ടം 503 ആയി.