1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nagpur Test Day 2 India vs Australia

Nagpur Test Day 2: സ്പിന്‍ കുഴിയില്‍ വീഴുമോ ഇന്ത്യ? അശ്വിനും പുജാരയും പുറത്ത്, ഇനി നിര്‍ണായകം

Nagpur Test Day 2 India vs Australia
നാഗ്പൂര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ 151/3 എന്ന നിലയിലാണ്. 85 റണ്‍സുമായി രോഹിത് ശര്‍മയും 12 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. രവിചന്ദ്രന്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. സ്പിന്നര്‍ ടോഡ് മുര്‍ഫിക്ക് തന്നെയാണ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും ലഭിച്ചിരിക്കുന്നത്. 
 
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇനിയും 26 റണ്‍സ് പിന്നിലാണ് ഇന്ത്യ. രണ്ടാം സെഷന്‍ ഇന്ത്യക്ക് അതീവ നിര്‍ണായകമാണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യയും തകര്‍ച്ചയിലേക്ക് ! അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി