നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യയും തകര്‍ച്ചയിലേക്ക് ! അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി

രേണുക വേണു| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (12:51 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കും അടിതെറ്റുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 171 റണ്‍സിന് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനമായ ഇന്ന് രണ്ടാം സെഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ വിരാട് കോലിയേയും സൂര്യകുമാര്‍ യാദവിനേയും ഓസീസ് പുറത്താക്കി. കോലി 12 റണ്‍സും സൂര്യകുമാര്‍ എട്ട് റണ്‍സുമാണ് നേടിയത്. 95 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മ ക്രീസിലുണ്ട്. രവീന്ദ്ര ജഡേജയാണ് രോഹിത്തിനൊപ്പം ക്രീസിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 177 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :