അനുബന്ധ വാര്‍ത്തകള്‍
- ആദ്യം വിരമിച്ചു, പിന്നീട് പിൻവലിച്ചു: ചെന്നൈ ടീമിൽ നാടകീയ സംഭവങ്ങൾ
- സീനിയർ താരങ്ങൾക്ക് വിശ്രമം, ദക്ഷിണാഫ്രിക്കയെ നേരിടുക പുതിയ നായകന് കീഴിൽ, സഞ്ജു ടീമിൽ ഇടം പിടിച്ചേക്കും
- പരിക്ക്, കമ്മിൻസ് മടങ്ങുന്നു: ഇനിയുള്ള ഐപിഎൽ മത്സരങ്ങൾക്ക് ഉണ്ടാകില്ല
- തിലക് വർമ്മ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും താരമാകും: പ്രശംസയുമായി രോഹിത്
- പടിക്കൽ കലമുടയ്ക്കുന്ന രാജസ്ഥാൻ ബ്ലണ്ടർ, അശ്വിനെ മൂന്നാമത് ഇറക്കുന്നതിൽ വിമർശനം ശക്തം
പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ വിജയം അനിവാര്യം, രാജസ്ഥാന് ഇന്ന് നിർണായകമത്സരം
ഐപിഎല്ലിൽ രാജസ്ഥാന് ഇന്ന് ജീവന്മരണപോരാട്ടം. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ വൈകീട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്റെ മത്സരം. 16 പോയന്റുള്ള ലഖ്‌നൗ രണ്ടാം സ്ഥാനത്തും 14 പോയന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. രാജസ്ഥാനെ തോൽപ്പിച്ചാൽ ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ സൂപ്പർ ജയന്റ്‌സും പ്ലേ ഓഫിലേക്ക് യോഗ്യത നേടും.
സഞ്ജു സാംസണും ദേവ്‌ദത്ത് പടിക്കലും ടീമിലുണ്ടെങ്കിലും ഓപ്പണിങ് താരം ജോസ് ബട്ട്‌ലറിന്റെ പ്രകടനമാകും ഇന്നത്തെ മത്സരത്തിൽ നിർണായകമാവുക. ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർക്ക് ആവേശ് ഖാൻ, രവി ബിഷ്ണോയ്, ജേസൺ ഹോൾഡർ എന്നിവരിലൂടെയാവും സൂപ്പർ ജയന്റ്സിന്റെ മറുപടി.
അതേസമയം ഓപ്പണിങ് ജോഡിയുടെ മികവ് തന്നെയാണ് ലഖ്‌നൗവിന്റെ ശക്തി. 12 കളിയിൽ രാഹുൽ 459ഉം ഡി കോക്ക് 347ഉം റൺസെടുത്തിട്ടുണ്ട്. ദീപക് ഹൂഡ, ജേസൺ ഹോൾഡർ,ക്രുണാൽ പാണ്ഡ്യ,മാർക്കസ് സ്റ്റോയ്‌നിസ് എന്നീ ഓൾറൗണ്ടർമാരുള്ളത് ലഖ്‌നൗവിനെ കൂടുതൽ കരുത്തരാക്കുന്നുണ്ട്. അതേസമയം മധ്യനിരയിൽ ഹെറ്റ്‌മയറുടെ അസാന്നിധ്യമായിരിക്കും രാജസ്ഥാൻ നേരിടുന്ന പ്രധാനപ്രശ്‌നം.