പരിക്ക്, കമ്മിൻസ് മടങ്ങുന്നു: ഇനിയുള്ള ഐപിഎൽ മത്സരങ്ങൾക്ക് ഉണ്ടാകില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 13 മെയ് 2022 (16:43 IST)
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിൽ തുടർന്നുള്ള മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് വിവരം.

ഇടുപ്പിന് പരിക്കേറ്റ താരത്തിന് സുഖം പ്രാപിക്കാൻ രണ്ടാഴ്‌ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് കമ്മി‌ൻസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തുകളിൽ കമ്മിൻസ് നേടിയ 56 റൺസ് ഈ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്രത്തിലേ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :