തിലക് വർമ്മ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും താരമാകും: പ്രശംസയുമായി രോഹിത്

അഭിറാം മനോഹർ| Last Modified വെള്ളി, 13 മെയ് 2022 (12:31 IST)
മുംബൈ ഇന്ത്യൻസിന്റെ യുവതാരം തിലക് വർമയെ പ്രശംസകൊണ്ട് മൂടി നായകൻ രോഹിത് ശർമ. ഉടനെ തന്നെ ഇന്ത്യയ്ക്കായി 3 ഫോർമാറ്റുകളിലും കളിക്കുന്ന താരമായി തിലക് മാറുമെന്നാണ് മുംബൈ നായകന്റെ വാക്കുകൾ. ഇന്നലെ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ പുറത്താകാതെ 34 റൺസുമായി മുംബൈയുടെ വിജയം ഉറപ്പാക്കിയത് തിലക് വർമയുടെ പ്രകടനമായിരുന്നു.

അവൻ മിടുക്കനാണ്. ആദ്യ വർഷം തന്നെ ഇത്ര ശാന്തമായി കളിക്കുക എന്ന‌ത് എളുപ്പമല്ല. വൈകാതെ തന്നെ അവൻ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും സാന്നിധ്യമറിയിക്കും. അ‌വന് മികച്ച ബാറ്റിങ് ടെക്‌നിക് ഉണ്ട്. സ്ഥിരത പുലർത്താനാവുന്നുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കൗതുകവുമുണ്ട്. രോഹിത് പറഞ്ഞു.

സീസണിൽ 1.7 കോടി മുടക്കിയാണ് തിലക് വർമ‌യെ മുംബൈ സ്വന്തമാക്കിയത്. 2020ലെ ഇന്ത്യൻ അണ്ടർ 19 ടീമിൽ ഭാഗമായിരുന്ന ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :