1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. london , ravindhra jadeja , india , anderson

ജഡേജക്കിട്ട് പണി കൊടുത്തത് പ്രയറും സംഘവും

രവീന്ദ്ര ജഡേജ
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് വിനയായത് ഇംഗ്ലീഷ് താരങ്ങളുടെ ഒരുപിടി നുണകള്‍. സംഘര്‍ഷത്തെ കുറിച്ച് നടന്ന അന്വേഷണത്തില്‍ പ്രകോപനമുണ്ടാക്കിയത് ജഡേജയാണെന്നും. ആന്‍ഡേഴ്സനെതിരെ ബാറ്റ് ഓങ്ങിക്കൊണ്ടു ചെന്നതായി ബെന്‍സ്റ്റോക്സും മാറ്റ് പ്രയറും മാച്ച് റഫറി ഡേവിഡ് ബൂണ്‍ മുമ്പാകെ മൊഴി നല്‍കിയതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്.  

തുടര്‍ന്നാണ് ജഡേജയുടെ മാച്ച് ഭീയുടെ അന്‍പത് ശതമാനം പിഴ വിധിച്ചത്.
ടെന്റ് ബ്രിഡ് ജില്‍ ആദ്യ ടെസ്റ്റിന്റെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോളാണ് സംഭവം. ആദ്യം തള്ളിയത് ആന്‍ഡേഴ്സനാണെന്ന ഇന്ത്യന്‍ ടീമിന്റെ വാദവും ഇരുവരും നിരാകരിച്ചു.

ജഡേജയാണ് ആദ്യം തള്ളിയതെന്നാണ് സാക്ഷികളുടെ മൊഴി. സംഭവത്തിന്റെ വിഡിയോ ക്ളിപ്പിങ്ങുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇരു ടീമുകളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നിരുന്നു.
About Writer
jibin