അനുബന്ധ വാര്ത്തകള്
- അങ്ങനെ 2017 ന് ശേഷം അതും സംഭവിച്ചു: ആരാധകരെ തുടർച്ചയായി നിരാശരാക്കി കോലി
- 29 ടെസ്റ്റിൽ നിന്നും 8 തവണ അഞ്ച് വിക്കറ്റ് നേട്ടം, കപിൽദേവിനൊപ്പമെത്തി ബുമ്ര
- കോലിയുടെ സെഞ്ചുറി വരൾച്ചയ്ക്ക് അറുതി കാണുമോ? ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് ഇന്ന്
- ധോനിയും കോലിയുമല്ല, ഐപിഎല്ലിൽ എന്റെ ഉറക്കം കെടുത്തിയത് രോഹിത്ശർമ
- ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ തലപ്പത്ത്, ആദ്യ അഞ്ചിൽ തിരിച്ചെത്തി കോലി
ടെസ്റ്റ് റാങ്കിങ്ങിൽ അടിതെറ്റി കോലി, ബുമ്ര നാലാം സ്ഥാനത്ത്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികവ് തെളിയിക്കാനാവാതെ പോയതിനെ തുടർന്ന് റാങ്കിങിലും തിരിച്ചടി നേരിട്ട് വിരാട് കോലി. നാലുസ്ഥാനങ്ങൾ താഴേക്കിറങ്ങിയ കോലി ഒമ്പതാം റാങ്കിലാണ് ഇപ്പോൾ.
ആറാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ മുന്നിൽ നിൽക്കുന്ന താരം. റിഷഭ് പന്ത് പത്താം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർമാരിൽ ജേസൺ ഹോൾഡർ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ബൗളർമാരിൽ ആറ് സ്ഥാനം മുകളിൽ കയറിയ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര നാലാം റാങ്കിലെത്തി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ബൗളർമാരിൽ രവിചന്ദ്ര അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം ഇന്ത്യയ്ക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ മൂന്ന് സ്ഥാനം മുന്നേറി അഞ്ചാം റാങ്കിലെത്തി.
ബൗളർമാരിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസും ബാറ്റർമാരിൽ ഓസീസിന്റെ മാർനസ് ലബുഷെയ്‌നുമാണ് ഒന്നാം റാങ്കിലുള്ളത്.