29 ടെസ്റ്റിൽ നിന്നും 8 തവണ അഞ്ച് വിക്കറ്റ് നേട്ടം, കപിൽദേവിനൊപ്പമെത്തി ബു‌മ്ര

അഭിറാം മനോഹർ| Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (18:16 IST)
ശ്രീലങ്കക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്‌ത്തി കപിൽ ദേവിന്റെ നേട്ടത്തിനൊപ്പമെത്തി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര. ഇന്ത്യൻ മണ്ണിലെ ബു‌മ്രയുടെ ആദ്യ അഞ്ച് വിക്കറ്റ് ടെസ്റ്റ് നേട്ടമാണിത്.

കരിയറിലെ 29ആം ടെസ്റ്റിലാണ് ഇന്ത്യയുടെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവ് ഈ നേട്ടത്തിലെത്തിയത്. ബു‌മ്രയും തന്റെ ഇരുപത്തിയൊൻപതാം ടെസ്റ്റിലാണ് എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്. കരിയറിൽ 23 തവണയാണ് കപിൽ ദേവ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ശ്രീലങ്കക്കെതിരെ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണ് ബെംഗളൂരുവിൽ ബു‌മ്ര കുറിച്ചത്. 24 റൺസ് മാത്രം വിട്ടുകൊടുത്താണ് ബു‌മ്ര ഒന്നാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :