വനിതാ ഏകദിനത്തിൽ 250 വിക്കറ്റ്: റെക്കോർഡ് നേട്ടം സ്വന്തമാക്കി ജൂലൻ ഗോസ്വാമി

അഭിറാം മനോഹർ| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (15:57 IST)
വനിതാ ഏകദിനക്രിക്കറ്റിൽ 250 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസ് ഇതിഹാസം ജൂലൻ ഗോസ്വാമി. ഏകദിന ലോക‌കപ്പിൽ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് താരം ടാമി ന്യൂമോണ്ടിനെ പുറത്താക്കിയതോടെയാണ് 39കാരിയായ ജൂലൻ റെക്കോർഡ് നേട്ടത്തിലേക്കെത്തിയത്.

180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്‌‌റിന്‍ ഫിറ്റ്‌സ്‌പാട്രിക്കും വിന്‍ഡീസിന്‍റെ അനിസ മുഹമ്മദുമാണ് ജൂലന് പിന്നിലുള്ളത്. എന്നാൽ ചരിത്രനേട്ടം സൃഷ്ടിക്കാനായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന് നിരാശസമ്മാനിച്ച മത്സരമായിരുന്നു അവസാനിച്ചത്.

ബേ ഓവലില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വനിതകള്‍ വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത 36.2 ഓവറില്‍ 134 റണ്‍സില്‍ ഓൾഔട്ടാവുകയായിരുന്നു. 135 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :