അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങളുടെ ഒരു ഔദാര്യവും വേണ്ട'; 100-ാം ടെസ്റ്റില്‍ വിടവാങ്ങല്‍ മത്സരം ബിസിസിഐ ഓഫര്‍ ചെയ്തു, തള്ളി കോലി
- ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയത് മാനസികമായി തളര്‍ത്തി, സഹതാരങ്ങള്ക്കിടയില് മുറുമുറുപ്പ്; ടെസ്റ്റ് നായകപദവി ഒഴിയാന്‍ കോലി നേരത്തെ തീരുമാനിച്ചിരുന്നു !
- തിരക്കിട്ട ചര്‍ച്ചകളുമായി ഇന്ത്യന്‍ ക്യാംപ്; രോഹിത്തോ രാഹുലോ ടെസ്റ്റ് നായകന്‍? ഉയര്‍ന്നുകേള്‍ക്കുന്നത് മറ്റൊരു താരത്തിന്റെ പേര്
- കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് ഗാംഗുലിയെ അറിയിക്കാതെ ! ജയ് ഷായെ ഫോണില്‍ അറിയിച്ചു; മൗനസമ്മതവുമായി ദ്രാവിഡ്
- ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം ആദ്യം അറിയിച്ചത് ദ്രാവിഡിനെ, മറുത്തൊന്നും പറയാതെ ഇന്ത്യന്‍ കോച്ച്; ജയ് ഷായെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചു
ഈഗോ മാറ്റിവച്ച് യുവതാരത്തിനു കീഴില്‍ കളിക്കണം, കോലിയെന്ന ബാറ്ററെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നത് ആലോചിക്കുകയേ വേണ്ട; പ്രതികരിച്ച് കപില്‍ ദേവ്
ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിയുടെ ഭാവിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിരാട് തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയ്യാറാകേണ്ടിവരുമെന്ന് കപില്‍ ദേവ് പറഞ്ഞു. തന്നേക്കാള്‍ മുതിര്‍ന്ന താരമായ സുനില്‍ ഗവാസ്‌കര്‍ തനിക്ക് കീഴില്‍ കളിച്ചത് അടക്കം ചൂണ്ടിക്കാട്ടിയാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്.
'സാക്ഷാല്‍ സുനില്‍ ഗവാസ്‌കര്‍ എനിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കെ.ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴില്‍ കളിച്ചു. എനിക്ക് യാതൊരു ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയ്യാറാകേണ്ടിവരും. അത് അദ്ദേഹത്തേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും കൂടുതല്‍ സഹായിക്കും. പുതിയ നായകനും ടീം അംഗങ്ങള്‍ക്കും നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി നയിക്കാന്‍ വിരാട് വേണം. വിരാട് കോലിയെന്ന ബാറ്ററെ നഷ്ടമാക്കാന്‍ നമുക്ക് കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട,' കപില്‍ ദേവ് പറഞ്ഞു.
ട്വന്റി 20 നായകസ്ഥാനം രാജിവച്ചതു മുതല്‍ കോലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി കോലി സമ്മര്‍ദത്തിനു അടിമപ്പെട്ട രീതിയിലാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിലൂടെ സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് കോലി തിരഞ്ഞെടുത്തിരിക്കുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.