ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുന്ന കാര്യം ആദ്യം അറിയിച്ചത് ദ്രാവിഡിനെ, മറുത്തൊന്നും പറയാതെ ഇന്ത്യന്‍ കോച്ച്; ജയ് ഷായെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചു

രേണുക വേണു| Last Modified ഞായര്‍, 16 ജനുവരി 2022 (12:52 IST)

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോലി ആദ്യം അറിയിച്ചത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിനെ നേരില്‍കണ്ടാണ് കോലി ഇക്കാര്യം അറിയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലിയുടെ തീരുമാനങ്ങളെല്ലാം അതിവേഗം ആയിരുന്നു. നായകസ്ഥാനം ഒഴിയണമെന്ന് കോലി പറഞ്ഞപ്പോള്‍ ദ്രാവിഡ് പൂര്‍ണമായി പിന്തുണച്ചെന്നാണ് വിവരം. അതിനുശേഷം ശനിയാഴ്ച ഉച്ചയോടെ കോലി ബിസിസിഐ സെക്രട്ടറി ജയ് ഷായെ വിളിച്ചു. ജയ് ഷായെ ഫോണില്‍ വിളിച്ചാണ് താന്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിയുകയാണെന്ന് കോലി അറിയിച്ചത്. അപ്പോള്‍ തന്നെ രാജി ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ജയ് ഷായും കോലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :